പത്താമുദയം
മീനമാസത്തിലെ വിഷുവിന് വിത്തുവിതച്ച് തുലാമാസത്തിൽ കൊയ്ത്ത് ആരംഭിക്കുന്നു. പ്രധാനവിളയായ നെല്ല് പുത്തൻ അരിയെടുത്ത് കാവുകളിലെ ദേവതമാർക്ക് സമർപ്പിക്കുന്ന പുത്തരിയടിയന്തിരം ആരംഭിക്കുന്നതും തുലാപ്പത്തോടെയാണ്. പത്താമുദയത്തോട് കൂടി മലബാറിൽ തെയ്യാട്ടക്കാലത്തിന് ആരംഭം കുറിക്കുകയായി.
തുലാപ്പത്തിന് തെയ്യാട്ടങ്ങളുടെ ആരംഭം കുറിക്കുന്ന കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ തെയ്യം |
മേടം മുതൽ തുലാം വരെയുള്ള ആറുമാസങ്ങളിലെ നെൽപ്പാടങ്ങളിൽ അദ്ധ്വാനത്തിന് ശേഷം മലബാർ ആഘോഷങ്ങളിലേക്ക് കടക്കുക പത്താമുദയത്തോട് കൂടിയാണ്
പുത്തരി
തുലാമാസത്തിന്റെ ആരംഭം മുതൽ ആദ്യവിളവെടുപ്പിന് ശേഷം പുത്തരി ഭക്ഷിച്ചുതുടങ്ങുന്ന ചടങ്ങാണിത്. കാവുകളിലെ പ്രധാന ചടങ്ങാണ് പുത്തരിയടിയന്തിരം
പുത്തരി വെള്ളാട്ടം |
മറുപുത്തരി
തുലാം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞ് മകരമാസത്തിലെ വിളവെടുപ്പാണ് മറുപുത്തരി. ഇതിനെ വലിയ പുത്തരിയെന്നും പറയും മറുപുത്തരിയോടുകൂടിയാണ് തെയ്യക്കാവുകൾ ഒന്നുകൂടി സജീവമാകുന്നത്.