Lorem ipsum dolor sit amet, consectetur adipiscing elit. Test link

The Real History of Muthappan

muthappan, history of muthappan, thiyya, parassini madappura, kunnathurpadi, muthappan theyyam, parassinikkadavu muthappan

 മുത്തപ്പൻ

യഥാർത്ഥ ചരിത്രം

Muthappan


തളിപ്പറമ്പിന് കിഴക്ക്, കുടകുമലയുടെ അടിവാരത്ത് AD1903 വരെ നിലനിന്നിരുന്നതും ചരിത്രകാരന്മാരാൽ ബോധപൂർവം വിസ്മരിക്കപ്പെട്ടതുമായ ഒരു രാജവംശത്തിന്റെ ശേഷിപ്പുകളുണ്ട്. മുത്തപ്പന്റെ ജന്മസ്ഥാനമായ മൂത്തേടത്തരമനയുടെ ശേഷിപ്പുകൾ. മലബാർ ജനതയുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച മുത്തപ്പന്റെ ചരിത്രത്തിന്റെ യഥാർത്ഥ ഉള്ളറകൾ തുറക്കേണ്ടതും പശ്ചിമഘട്ടത്തിന്റെ അടിവാരത്ത് ഒരു പ്രതാപകലത്തിന്റെ അസ്ഥിപഞ്ജരമായി നിലകൊള്ളുന്ന അഞ്ചരമനയ്ക്കൽ മന്നനാർ രാജവംശത്തിന്റെ മൂത്തേടത്തരമനയിൽ നിന്നുതന്നെയാകണം.

ഐതിഹ്യം

തളിപ്പറമ്പിന് കിഴക്ക് ഏരുവേശ്ശി എന്ന ഗ്രാമത്തിലെ തീയ്യപ്രഭുക്കന്മായ മാന്നാനർമാരുടെ അഞ്ചരമനകളിൽ ആ പ്രദേശത്ത് തന്നെയുള്ള മൂത്തേടത്തരമനയാണ് മുത്തപ്പന്റെ ജന്മസ്ഥാനവും മാതൃസ്ഥാനവും. മൂത്തേടത്തരമാനയ്ക്കുള്ളിലെ പാടിക്കുറ്റിയമ്മയുടെ പ്രതിഷ്ഠയ്ക്ക് മുന്നിലെ അരിയിട്ടുവാഴ്ചയിലൂടെയാണ് പുതിയ മന്നനാർമാരെ ആചാരപ്പെടുത്തുന്നത്. മൂത്തേടത്തരമനയ്ക്ക് ഒരുകിലോമീറ്റർ വടക്കുമാറി പൂപ്പറമ്പ് എന്ന സ്ഥലത്ത് നിലനിന്നിരുന്ന ഇളയിടത്തരമനയിലാണ് മുത്തപ്പൻ തന്റെ ബാല്യകാലം ഓടിക്കളിച്ചുനടന്നിരുന്നത് എന്ന് പറയപ്പെടുന്നു. മന്നനാർ വംശത്തിന്റെ മൂത്തേടത്തരമനയിലും ഇളയിടത്തരമനയിലുമായി മുത്തപ്പൻ വളർന്നു. മെയ്‌വളർന്ന ശേഷം വില്ലും ശരവും വേണമെന്നായി. ഉറപ്പുള്ള വില്ലും തടി ചവിട്ടിവളച്ച് വില്ലും ശരങ്ങളും ചമച്ച് മുത്തപ്പൻ നായാട്ട് തുടങ്ങി. കൊട്ടനേയും കൂരനെയും പുള്ളും പ്രാവിനെയുമെല്ലാം എയ്തുവീഴ്ത്തി മൂത്തേടത്തരമനയിൽ കൊണ്ട് വന്നു ചുട്ടുതിന്നുവാൻ ആരംഭിച്ചു. പാടിക്കുറ്റിയമ്മ ഇത് സഹിക്കാവയ്യാതെ മുത്തപ്പനെ വിലക്കുകയും അരിശം പൂണ്ട മുത്തപ്പൻ എനിക്കിനി ഇവിടെ നിന്ന് കദളിയും കോഴിയും മീനുമൊന്നും വേണ്ട എന്ന് കലഹിച്ചുകൊണ്ട് വീടുവിട്ടിറങ്ങി.

muthappan

തിരുവൻകടവിൽ നീരാടി തിരുനെറ്റിക്കല്ലിൽ പൂവുമിട്ട് യാത്ര തിരിച്ച മുത്തപ്പൻ കുന്നത്തൂർ മലയിലെത്തിയപ്പോൾ ദാഹം തീർക്കുന്നതിനായി അടുത്ത് കണ്ട അരക്കൻ പനയിൽ വില്ലും ചാരി പനയ്ക്ക് മുകളിൽ കയറി കള്ളെടുത്ത് കുടിക്കുവാൻ തുടങ്ങി. കള്ളിന് കുടം വെച്ച കല്ലായിക്കോടി ചന്ദൻ പനയുടെ മുകളിൽ തന്റെ കള്ളെടുത്ത് കുടിക്കുന്നത് കണ്ട് വില്ല് ചവിട്ടി വളച്ച് ഞാണും കെട്ടി ശരമെടുത്ത് മുത്തപ്പന് നേരെ എയ്യാനായി തിരിഞ്ഞപ്പോൾ നിന്ന നിൽപ്പിൽ കല്ലായി മാറുകയും പിറ്റേ ദിവസം ചന്തനെ കാണാതെ അന്വേഷിച്ചു വന്ന ചക്കി ഈ കാഴ്ച കണ്ട് മുത്തപ്പനെ പ്രാർത്ഥിക്കുകയും ചെയ്തു. ഇരുവരെയും അനുഗ്രഹിച്ച് മുത്തപ്പൻ യാത്രയായി.

മണിപ്പറമ്പേറ്റവും ഓണപ്പറമ്പേറ്റവും പുന്നാട്ടിടം പാണ്ടികശാലയും മുരിങ്ങോടി മലയും വെല്ലത്തൂർ പൊടിക്കളവും എഴുമലയും പുരളിമലയും തുടങ്ങി നിരവധി സ്ഥലങ്ങളും കടന്ന് മുത്തപ്പൻ യാത്രയായി.

muthappan

ഹരിശ്ചന്ദ്രകോട്ട വാഴുന്ന രാജാവിന് നായാട്ടിറച്ചിയും കൂട്ടി ഊണ് കഴിക്കാൻ ആഗ്രഹം വരികയും നായാട്ടിനായി പുരളിമലയിലെ അടിയാന്മാരെ സമീപിക്കുകയും ചെയ്തു. അടിയാന്മാർ അവരുടെ വേട്ടനായ്ക്കളുമായി രാജാവിനൊപ്പം നായാട്ടിനിറങ്ങുകയും ചേനയും ചേമ്പുമെല്ലാം കുത്തിയിളക്കുന്ന പന്നികളെഎയ്ത് വീഴ്ത്തുകയും ചെയ്തു. സംഘം അവസാനം കിട്ടിയ മൃഗങ്ങളെ വീതം വെക്കാൻ തുടങ്ങി. മെരുവത്തിന്റെ തോൽ പറിച്ച് കൈയും കാലും അകത്തിറച്ചിയും പുറത്തിറച്ചിയും കുറ്റിയെല്ലും കൂരെല്ലുമെല്ലാം രാജാവിനും പന്നിയുടെ തലയും കൊടിമൂക്കും നായ്ക്കൾക്കുമായി വീതം വെച്ചു. ബാക്കിയുള്ള കുണ്ടിയും കുടലും മാത്രമാണ് അടിയാന്മാർക്ക് ലഭിച്ചത്. നല്ല നല്ല ഇറച്ചിയെല്ലാം ഹരിശ്ചന്ദ്ര രാജാവ് കൊണ്ടുപോവുകയും ചെയ്തു.

അപ്പോഴാണ് വെള്ളപ്പനാട്ടുകോട്ടയിൽ നിന്ന് ഏഴ് കന്യകമാർ എറച്ചി വീതം വെച്ച സ്ഥലത്തേക്ക് വന്നത്. അതിലെ ഇളയ കന്യാവ് ഏഴ് മാസം ഗർഭിണിയാണെന്നും അവൾക്ക് ഇറച്ചി തിന്നാൽ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോൾ നായാട്ടുകാർ അവരോട്, അയ്യോ ഇറച്ചി വീതം വെച്ച് പോയി എന്നും നല്ല നല്ല ഇറച്ചിയെല്ലാം ഹരിശ്ചന്ദ്ര കോട്ടയിലേക്ക് കടത്തിക്കൊണ്ടുപോയി എന്നും അറിയിച്ചു. അവരോട് ഏഴ് നാൾ കഴിഞ്ഞ് അടുത്ത നായാട്ട് ഉണ്ട് എന്നും അന്ന് ഇറച്ചി ഇളയ കന്യാവിന് നൽകാമെന്നറിയിച്ച് സമാധാനിപ്പിച്ചു തിരിച്ചയക്കുകയും ചെയ്തു.

നായാട്ടുകാരെ അവഗണിച്ച ഹരിശ്ചന്ദ്ര രാജാവിന്റെ കോട്ട മുത്തപ്പൻ പിടിച്ചെടുക്കുകയും ഹരിശ്ചന്ദ്ര രാജാവിനെ കൊന്ന് പുരളിമല ചിത്രപീഠം വാഴുകയും ചെയ്തു.

Muthappan

മുത്തപ്പനും മടയനും

Madayan

മുത്തപ്പനെ ആരാധിക്കുന്ന തീയത്തറവാടുകളാണ് മടപ്പുരകൾ. മടപ്പുരകളിൽ മുത്തപ്പന് കർമം ചെയ്യുന്ന കർമ്മിയാണ് മടയൻ. മടയൻ പക്കൽ ഉദയം ചെയ്ത ദൈവമായാണ് മുത്തപ്പനെ വിശേഷിപ്പിക്കുന്നത്. പറശ്ശിനി മടപ്പുര, പടവിൽ മടപ്പുര, കടലോട് കണ്ണപുരം മടപ്പുര, പുരളിമല ചിത്രപീഠം മടപ്പുര തുടങ്ങിയവ പ്രസിദ്ധമായ മടപ്പുരകളിൽ ചിലതാണ്. മുത്തപ്പനെ പ്രതിഷ്ഠ നടത്തുവാനും പയംകുറ്റി വെക്കാനും അധികാരമുള്ളവരാണ് തീയ്യരായ മടയന്മാരും ആൾമടയന്മാരും. മുത്തപ്പനെ ആചാരപ്പെട്ട മടയൻ അല്ലാതെ വേറെ ആരും തന്നെ പ്രതിഷ്ഠ നടത്താൻ പാടില്ല. മുത്തപ്പൻ പ്രതിഷ്ഠയ്ക്ക് ശേഷം നിമിഷങ്ങൾക്കുള്ളിൽ പയംകുറ്റി വെച്ചാലേ പ്രതിഷ്ഠകർമം പൂർത്തിയാവുകയുള്ളൂ


പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര 

Parassini madappura

കണ്ണൂർ ജില്ലയിലെ പറശ്ശിനിയിൽ വളപട്ടണം പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ തീയ്യത്തറവാടാണ് പറശ്ശിനി മടപ്പുര. ജാതിമതഭേദമന്യേ എല്ലാവർക്കും പ്രവേശനമുള്ള ആരാധനാലയമാണിത്. കള്ള്, ഉണക്കമീൻ, പയർ പുഴുങ്ങിയത് തുടങ്ങിയവയാണ് മുത്തപ്പന്റെ നിവേദ്യങ്ങൾ. എല്ലാ ദിവസവും വെള്ളാട്ടവും തിരുവപ്പനയുമുണ്ടാകും. 

അടുത്ത റെയിൽവേ സ്റ്റേഷൻ - കണ്ണൂർ റെയിൽവേ സ്റ്റേഷൻ (ദൂരം 20 കി.മീ.)

അടുത്ത വിമാനത്താവളം - കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് (ദൂരം 30 കി.മീ.)

ലൊക്കേഷൻ - https://www.google.com/maps/place/Parassinikadavu+Sree+Muthappan+Temple/@11.9824702,75.3999203,17z/data=!3m1!4b1!4m5!3m4!1s0x3ba43eed213b7a05:0xc0b0011b6f129360!8m2!3d11.9822826!4d75.4020151 

കുന്നത്തൂർപാടി 

Muthappan


മന്നനാർ അരമന വകയായ ക്ഷേത്രങ്ങളിൽ പുല്ലത്തരങ്ങ് ആണ് പ്രധാനം. കാടുനിറഞ്ഞ  ഈ പ്രദേശം ഇന്ന് കുന്നത്തൂർപാടി എന്നാണറിയപ്പെടുന്നത്. വനനിബിഢമായ ഈ പ്രദേശത്ത് 30 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ്. മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനു മന്നനാർ തിനക്കഞ്ഞി കുടിച്ച് വ്രതമെടുക്കേണ്ടതുണ്ട്. മന്നനാർക്കും ഭാര്യ മന്നനാരത്തിയമ്മയ്‌ക്കും മാത്രമേ അവിടെ ഇരിപ്പിടങ്ങളുള്ളൂ. ഉത്സവത്തിനെത്തുന്ന നാടുവാഴികളും പ്രഭുക്കന്മാരും മറ്റും കാട്ടിലകൾ പൊട്ടിച്ച് നിലത്ത് വിരിച്ച് അതിലാണ് ഇരിക്കേണ്ടത്. മന്ദക്കുറുപ്പ്, രൈരക്കുറുപ്പ് എന്നീ സ്ഥാനപ്പേരുകളിലുള്ള തീയ്യസമുദായക്കാരായ രണ്ട് ശാന്തിക്കാരാണ് ഇവിടെയുള്ളത്. (റഫ. കതിവനൂർ വീരൻ , മലകയറിയ മനുഷ്യൻ, ചുരമിറങ്ങിയ ദൈവം By പ്രൊഫ. ലിസ്സി മാത്യു) 1903 ൽ അവസാന മന്നനാരായ കുഞ്ഞിക്കേളപ്പൻ മന്നനാർ കൊല്ലപ്പെട്ടതോടെ അഞ്ചരമന വകയായ ഈ ആരാധനാലയം അന്യാധീനപ്പെട്ടു. 

ഉത്സവം - ധനു 4 മുതൽ മകരം 6 വരെ 
ലൊക്കേഷൻ - https://www.google.com/maps/place/Kunnathur+Paadi+Muthappan+Temple/@12.0785705,75.6178192,17z/data=!3m1!4b1!4m5!3m4!1s0x3ba44a1e2ade5be3:0x7126ba168244c7df!8m2!3d12.0785706!4d75.6199375




3 comments

  1. നല്ല കാര്യം .
    എല്ലാവരും അറിയട്ടെ
    1. Thank you
  2. ഒരുപാട് പേർ അറിയാൻ ആഗ്രഹിക്കുന്ന ചരിത്രം നല്ല എഴുത്ത്
© thiyya. All rights reserved. Distributed by ASThemesWorld